മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തിയ ചിത്രമാണ് വണ്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായം നേടിയിരുന്നു.ഇപ്പോള്‍ സന്തോഷ് വിശ്വനാഥിനൊപ്പം വീണ്ടും കൈകോര്‍ക്കാനുള്ള തീരുമാനത്തിലാണ്. നോര്‍ത്ത് ഇന്ത്യയിലെ വമ്ബന്‍ പ്രൊഡക്ഷന്‍ കമ്ബനി ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വലിയ കാന്‍വാസില്‍ ഒരുക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 2022-ല്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന ചിത്രത്തിനു ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമാണ് വണ്‍. പൊളിറ്റിക്കല്‍ ത്രില്ലറായി വന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബോബി സഞ്ജയ് ആയിരുന്നു.
വരാനിരിക്കുന്നത് മമ്മൂട്ടി കാലം
നിലവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശേഷം കെ. മധു ഒരുക്കുന്ന സി.ബി.ഐ സീരീസിലെ അഞ്ചാം ചിത്രത്തിലായിരിക്കും താരം അഭിനയിക്കുക. മമ്മൂട്ടിയുടേതായി നിരവധി സിനിമകളാണ് റിലീസിന് തയാറായി ഇരിക്കുന്നത്. ഭീഷ്മപര്‍വ്വം, പുഴു തുടങ്ങിയ സിനിമകളുടെയെല്ലാം ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കൂടാതെ ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിലും മമ്മൂട്ടി എത്തുന്നുണ്ട്.