കൊല്ലം: കൊല്ലത്ത് യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കത്തിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം. കൊല്ലം അഞ്ചാലുംമൂട്ടിലാണ് സംഭവം. അഞ്ചാലുംമൂട് സ്വദേശി അനിൽ കുമാറിനാണ് (58) മർദ്ദനമേറ്റത്. യാത്രക്കാരനായ ബേബിയാണ് മർദ്ദിച്ചത്. സംഭവം ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ മറ്റൊരു യുവാവ് കത്തികാട്ടി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്. സംഭവത്തിൽ തൃക്കരുവ സ്വദേശികളായ ബേബി, പ്രദീപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.