വെനിസിയയെ നേരിട്ട ഇന്റര്‍ മിലാന്‍ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്.ആദ്യ പകുതിയില്‍ 34ആം മിനുട്ടില്‍ ഹകന്‍ ചഹനൊഗ്ലുവിലൂടെ ആയിരുന്നു ഇന്റര്‍ മിലാന്‍ ലീഡ് എടുത്തത്. ഹകന്‍ ഇത് തുടര്‍ച്ചയായ മൂന്നാം ലീഗ് മത്സരത്തില്‍ ആണ് ഇന്ററിനായി ഗോള്‍ നേടുന്നത്. നേരത്തെ നാപോളിക്ക് എതുരെയും മിലാനെതിരെയും ഹകന്‍ ഗോള്‍ നേടിയിരുന്നു.
മത്സരത്തിന്റെ അവസാന നിമിഷം ലൗട്ടാരോ മാര്‍ട്ടിനസ് ഒരു പെനാള്‍ട്ടി കൂടെ ലക്ഷ്യത്തില്‍ എത്തിച്ചതോടെ ഇന്റര്‍ മിലാന്‍ മൂന്നു പോയിന്റ് ഉറപ്പിച്ചു. ഈ ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് ഇന്റര്‍ മിലാന് 31 പോയിന്റായി. 32 പോയിന്റുമായി ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുന്ന എ സി മിലാനും നാപോളിക്കും 33 പോയിന്റാണ് ഉള്ളത്. രണ്ട് ടീമുകളും ഇന്ററിനേക്കാള്‍ ഒരു മത്സരം കുറവാണ് കളിച്ചത്.