ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും പരിശോധനക്ക് വിധേയമാക്കിയതായും ഒമൈക്രോൺ വൈറസല്ല, ഡെൽറ്റ വകഭേദമാണ് ഇരുവരിൽ കണ്ടെത്തിയതെന്ന് ബംഗളൂരു റൂറൽ ഡെപ്യൂട്ടി കമീഷണർ കെ. ശ്രീനിവാസ് അറിയിച്ചു.
‘രോഗം സ്ഥിരീകരിച്ച ഇരുവരെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. നവംബർ ഒന്നുമുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽനിന്ന് 94പേരാണ് ബംഗളൂരുവിലെത്തിയത്. ഇതിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആളുകൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല’ഇരുവരുടെയും സാമ്പിളുകൾ അധികൃതർ ശേഖരിച്ച് പരിശോധിച്ച് വരുന്നതായും വകഭേദം കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധനകൾക്ക് അയച്ചതായും’- അദ്ദേഹം പറഞ്ഞു.