വെള്ളറട: കനത്ത മഴയിൽ വീടിൻറെ ചുമര് ഇടിഞ്ഞ് വീണ് വീട്ടമ്മക്ക് ഗുരുതര പരുക്ക്. പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാൽക്കുളങ്ങര വാർഡിൽ കുഴിവിള വീട്ടിൽ സരസ്വതി (67) ക്കാണ് പരിക്കേറ്റത്. ഒരു കണ്ണിന് കാഴ്ചശക്തിയില്ലാത്ത സരസ്വതി അവിവാഹിതയാണ്. രാവിലെ അടുക്കള ഭാഗത്ത് നിൽക്കുബോൾ വീടിൻറെ ചുമരു ഇടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. കഴുത്തിനും നടുവിനും ഗുരുതര പരിക്കേറ്റ വീട്ടമ്മക്ക് അടിയന്തരമായി ചികിത്സ സഹായം അനുവദിക്കണമെന്ന് പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ കാനക്കോട് ബാലരാജ് ആവശ്യപ്പെട്ടു.