ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായാണ് അറിയപ്പെടുന്നത്. ലോകത്ത് ഏറ്റവും മാരകമായ രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്ന് തന്നെയാണ് എയ്ഡ്‌സ്.മനുഷ്യന്റെ രോഗപ്രതിരോധ ശേഷി കുറക്കുന്ന അതിഭീകരമായ ഒരു രോഗാവസ്ഥയാണ് എച്ച് ഐ വി.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ എന്നിവയാണ് പലപ്പോഴും എച്ച് ഐ വി ബാധിക്കുന്നതിനുള്ള പ്രധാന കാരണമായി പറയുന്നത്. എച്ച്‌ഐവി, അല്ലെങ്കില്‍ ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്, ലൈംഗികമായി പകരുന്ന ഒരു വൈറസാണ്.
ഇത് ചില ശരീര സ്രവങ്ങളിലേക്കുള്ള എക്‌സ്‌പോഷര്‍ വഴി-ജനനേന്ദ്രിയ സ്രവങ്ങള്‍ വഴിയാണ് പടരുന്നത്. ഗര്‍ഭകാലത്തും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും അമ്മയില്‍ നിന്ന് കുട്ടിയിലേക്ക് എച്ച്‌ഐവി പകരാം.