ഡിഫന്‍ഡര്‍ ഫെഡറിക്കോ ഡിമാര്‍കോ ഇന്റര്‍ മിലാനില്‍ പുതിയ കരാര്‍ ഒപ്പുവെക്കും. 2026 ജൂണ്‍ വരെ സാന്‍ സിറോയില്‍ തുടരുന്ന കരാര്‍ ആകും ഫെഡറിക്കോ ഡിമാര്‍ക്കോയുടെ ഒപ്പുവെക്കുക.
ഹെല്ലാസ് വെറോണയ്ക്കൊപ്പം ലോണില്‍ നിന്ന് മടങ്ങിയെത്തിയ ഡിഫന്‍ഡര്‍ കോച്ച് സിമോണ്‍ ഇന്‍സാഗിയുടെ കീഴില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്.
2026 ജൂണ്‍ വരെ ഒരു സീസണില്‍ 1.6 മില്യണ്‍ യൂറോ വിലമതിക്കുന്ന പുതിയ അഞ്ച് വര്‍ഷത്തെ കരാര്‍ ആണ് ഇന്റര്‍ നല്‍കുന്നത്. ഡിമാര്‍ക്കോ ഈ സീസണില്‍ 12 സീരി എ ഗെയിമുകള്‍ കളിച്ചിട്ടുണ്ട്, ഈ കളികളില്‍ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സംഭാവന ചെയ്തു, കൂടാതെ ഇതുവരെയുള്ള അഞ്ച് ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളിലും പ്രത്യക്ഷപ്പെട്ടു.