ന്യൂഡൽഹി: പുതിയ കോവിഡ് വകഭേദം നേരിടാന്‍ മുന്‍കരുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ദേശം. കോവിഡ് വാക്സിൻ രണ്ടാം ഡോസ് വേഗത്തിലാക്കാൻ നിർദേശം. രാജ്യാന്തര യാത്രാ വിമാനങ്ങൾ ലഘൂകരിക്കാൻ പദ്ധതി വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കണം.
ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് ഉന്നതതലയോഗം ചേർന്നത്. ഒമിക്രോണ്‍ വകഭേദം കണ്ടെത്തുന്ന മേഖലകളില്‍ നിയന്ത്രണം ശക്തമാക്കണം. രാജ്യാന്തര വിമാനയാത്രയ്ക്കുള്ള ഇളവുകള്‍ പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി. വിദേശത്തുനിന്നെത്തുന്നവര്‍ക്ക് നിരീക്ഷണവും പരിശോധനയും വേണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.