സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കരുത്ത് തെളിയിച്ച പോക്കോ ഇപ്പോള്‍ മറ്റ് പ്രൊഡക്ടുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കമ്ബനി ഉദ്യോഗസ്ഥര്‍ തന്നെ ഈ മാസം ആദ്യം സൂചിപ്പിച്ചിരുന്നു.
ലാപ്ടോപ്പ് വിപണിയിലേക്ക് കടക്കാനാണ് ഇപ്പോള്‍ പോക്കോ ശ്രമിക്കുന്നത്. ഓണ്‍ലൈനില്‍ ഉയര്‍ന്നുവന്ന സമീപകാല ലിസ്റ്റിങ് അനുസരിച്ച് ബ്രാന്‍ഡ് ഒരു ലാപ്ടോപ്പ് പുറത്തിറക്കാന്‍ പോവുകയാണ്. ഇത് ശരിയാണെങ്കില്‍, ലാപ്ടോപ്പുകളും ആക്സസറികളും സ്മാര്‍ട്ട് ടിവികളും ലോഞ്ച് ചെയ്ത റെഡ്മിയെ പോലെ മറ്റ് ആക്സസറികളിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് പോക്കോയുടെ ലക്ഷ്യം.
പോക്കോ ലാപ്ടോപ്പ് ലിസ്റ്റിങ്
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിലെ (ബിഐഎസ്) ലിസ്റ്റിങില്‍ പോക്കോയുടെ പുതിയ ലാപ്ടോപ്പ് കണ്ടെത്തിയെന്ന വിവരം ടിപ്സ്റ്റര്‍ മുകുള്‍ ശര്‍മ്മയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. പോക്കോ ബ്രാന്‍ഡിങില്‍ റെഡ്മി ജി സീരീസ് ലാപ്ടോപ്പ് ബാറ്ററിയും കണ്ടെത്തിയിരുന്നു. പോക്കോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റെഡ്മി തങ്ങളുടെ ലാപ്ടോപ്പില്‍ ഉപയോഗിക്കുന്ന അതേ ഈ ബാറ്ററിയായിരിക്കും പോക്കോ തങ്ങളുടെ ലാപ്ടോപ്പില്‍ ഉപയോഗിക്കുക എന്നാണ് സൂചനകള്‍.
ഏറ്റവും പുതിയ ലിസ്റ്റിങ് ശരിയാണെങ്കില്‍ പോക്കോ ലാപ്ടോപ്പായി റീബ്രാന്റ് ചെയ്ത ആദ്യത്തെ ലാപ്ടോപ്പ് റെഡ്മി ജി 2021 ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. ബിഐഎസ് ലിസ്റ്റിങിലെ 55Wh ബാറ്ററി റെഡ്മി ജി 2021-ന്റേതായതിനാലാണ് ഇത്തരമൊരു സൂചന റിപ്പോര്‍ട്ടുകള്‍ മുന്നോട്ട് വയ്ക്കുന്നത്.പോക്കോയുടെ പുതിയ ലാപ്ടോപ്പ് റെഡ്മി ലാപ്ടോപ്പിന്റെ റീബ്രാന്‍ഡഡ് വേരിയന്റാണെങ്കില്‍ കമ്ബനിയില്‍ നിന്നുള്ള ഈ ആദ്യ ലാപ്ടോപ്പ് 144Hz റിഫ്രഷ് റേറ്റുള്ള 16.1 ഇഞ്ച് ഡിസ്പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചനകള്‍. 16 ജിബി റാമും 512 ജിബി സ്റ്റോറേജ് സ്പേസുമുള്ള ലാപ്ടോപ്പില്‍ ഇന്റല്‍ കോര്‍ ഐ5 പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത്.