പുതിയ ഐ പി എല്‍ സീസണായി നിലനിര്‍ത്തേണ്ട താരങ്ങളെ എല്ലാ ക്ലബുകളും പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. സി എസ് കെ നിലനിര്‍ത്താനുദ്ദേശിക്കുന്ന താരങ്ങളില്‍ ആദ്യത്തെ പേര് എം എസ് ധോണിയുടേതാണ്.
റിറ്റന്‍ഷന്‍ ലിസ്റ്റിലെ ആദ്യ താരമാകും ടീമില്‍ ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന താരം. 16 കോടി വരെ വേതനമായി ലഭിക്കും. എന്നാല്‍ തനിക്ക് അങ്ങനെ റിറ്റന്‍ഷന്‍ ലിസ്റ്റിലെ ആദ്യ താരമാകേണ്ട എന്ന് ധോണി ചെന്നൈയുടെ മാനേജ്മെന്റിന്റെ അറിയിച്ചിരിക്കുകയാണ്.
തന്നെക്കാള്‍ അര്‍ഹിക്കുന്നവര്‍ ചെന്നൈയുടെ സ്ക്വാഡില്‍ ഉണ്ട് എന്നും അവര്‍ തന്നെക്കാള്‍ വേതനം അര്‍ഹിക്കുന്നു എന്നും ധോണി പറഞ്ഞു. ധോണി വേതനം കുറക്കുന്നത് ആ പണം മറ്റു താരങ്ങള്‍ക്കായി ലേലത്തില്‍ ഉപയോഗിക്കാന്‍ ഉപകരിക്കപ്പെടും എന്നും സി എസ് കെ ക്യാപ്റ്റന്‍ വിശ്വസിക്കുന്നു. റിറ്റന്‍ഷന്‍ ലിസ്റ്റില്‍ മൂന്നാമത്തെയോ നാലമത്തെയോ താരമായാല്‍ മതി എന്നാണ് ധോണിയുടെ നിര്‍ദ്ദേശം.