യാത്രകളേറെ ഇഷ്ടപ്പെടുന്ന തെന്നിന്ത്യന്‍ താരറാണി ആന്‍ഡ്രിയ ജെര്‍മിയ ഇപ്പോള്‍ ഈജിപ്റ്റില്‍ അവധിയാഘോഷിക്കുകയാണ്. തെന്നിന്ത്യയില്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ച ആന്‍ഡ്രിയ രാജീവ് രവി ചിത്രം അന്നയും റസൂലില്‍ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ചതോടെ മലയാളത്തിലും പ്രിയങ്കരിയായി.
സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമായ നടി തന്റെ യാത്രയുടെ മനോഹര ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ താരം പങ്കുവച്ച ഈജിപ്റ്റിന് യാത്രയുടെ ചിത്രങ്ങളാണ് തരംഗമാവുന്നത്. അടുത്തിടയ്ക്ക് ആന്‍ഡ്രിയ സന്ദര്‍ശിച്ച മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മമ്മികള്‍ക്കും പിരമിഡുകള്‍ക്കും പേരുകേട്ട നാടാണ് ഈജിപ്ത്. ഒട്ടക സവാരി നടത്തുന്ന ആന്‍ഡ്രിയ ജെര്‍മിയയുടെ ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുന്നു.