കുരങ്ങുപനി ഒരു വൈറസ് രോഗമാണ്.ഉണ്ണി, പട്ടുണ്ണി, വട്ടന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്‍റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും പകരുന്നു.
പ്രധാന ലക്ഷണങ്ങള്‍:
ശക്തമായ പനി അല്ലെങ്കില്‍ വിറയലോടുകൂടിയ പനി, ശരീരവേദന അല്ലെങ്കില്‍ പേശിവേദന, തലവേദന, ഛര്‍ദ്ദി, കടുത്ത ക്ഷീണം, രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം, അപസ്മാരത്തോടുകൂടിയോ അല്ലാതെയോ ഉള്ള തലകറക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും വേണം.
അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
കുരങ്ങുപനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളില്‍ കഴിവതും പോകാതിരിക്കുക.
വനത്തില്‍ പോകേണ്ടിവരുന്നവര്‍ ചെള്ള് കടിയേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള നീണ്ട വസ്ത്രങ്ങള്‍ ധരിക്കുക. വസ്ത്രത്തിന് പുറമെയുള്ള ശരീരഭാഗങ്ങളില്‍ ചെള്ളിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക.
വനത്തില്‍ നിന്ന് തിരിച്ചുവരുന്നവര്‍ ശരീരത്തില്‍ ചെള്ള് കടിച്ചിരിക്കുന്നില്ലെന്നു വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തണം.ഹൈറിസ്‌ക് ഏരിയകളില്‍ രോഗപ്രതിരോധ കുത്തിവെപ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.വനത്തില്‍ പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളില്‍ ലഭ്യമാണ്. അവ വാങ്ങി കന്നുകാലികളുടെ ശരീരത്തില്‍ പുരട്ടുക.
കുരങ്ങുകള്‍ ചത്തുകിടക്കുന്നതായി കണ്ടാല്‍ വനംവകുപ്പ് അധികൃതരെയോ ആരോഗ്യപ്രവര്‍ത്തകരെയോ ഉടന്‍ വിവരം അറിയിക്കുക.കടുത്ത തലവേദന, ക്ഷീണം എന്നിവയോടുകൂടിയ പനിയുള്ളവര്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ ഉപദേശം തേടുക. വനത്തില്‍ പോയവര്‍ അക്കാര്യം ഡോക്ടറോട് പറയാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
2. സ്‌ക്രബ് ടൈഫസ്
ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് സ്‌ക്രബ് ടൈഫസ്. ഭഓറിയെന്റാ സുട്സുഗാമുഷി’ എന്നാന്ന് ഈ ബാക്ടീരിയയുടെ പേര്. ചെള്ള് കടിക്കുന്നതിലൂടെയാണ് രോഗമുണ്ടാകുന്നത്. മനുഷ്യരുടെയും മറ്റു ജീവികളുടെയും രക്തം കുടിച്ചാണ് ഈ ചെള്ളുകള്‍ ജീവിക്കുന്നത്. രക്തപാനത്തിനായി ചെള്ളുകള്‍ മനുഷ്യരെ കടിക്കുമ്പോള്‍ ചെള്ളുകളുടെ ശരീരത്തില്‍ നിന്ന് മനുഷ്യരിലേക്ക് ബാക്റ്റീരിയ പ്രവേശിക്കുന്നു.
പ്രധാനമായും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഗ്രാമപ്രദേശങ്ങളിലാണ് സ്‌ക്രബ് ടൈഫസ് കൂടുതല്‍ കാണുന്നത്. ഇന്തോനേഷ്യ, ചൈന, കൊറിയ, ജപ്പാന്‍, തൈവാന്‍, ഇന്ത്യ, പാക്കിസ്ഥാന്‍, തായ്ലണ്ട് എന്നീ രാജ്യങ്ങളാണ് ലോകത്തെ പ്രധാന സ്‌ക്രബ് ടൈഫസ് ബാധിത പ്രദേശങ്ങള്‍. വളരെ സങ്കീര്‍ണമാകാവുന്ന ഈ രോഗം രോഗിയുടെ മരണത്തിനു വരെ കാരണമായേക്കും. അതിനാല്‍ ലക്ഷണങ്ങളെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചും അറിയേണ്ടത് ആവശ്യമാണ്.
ലക്ഷണങ്ങള്‍
വിറയലോടുകൂടിയ പനി, ശരീരവേദന, തൊണ്ടവേദന, ചുമ, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, ശരീരത്തിലെ ലസികാ ഗ്രന്ഥികളുടെ വീക്കം, ചര്‍മ്മത്തില്‍ ചുവന്ന തിണര്‍പ്പുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന പനിയാണ് സ്‌ക്രബ് ടൈഫസിന്‍റെ പ്രത്യേകത. ചികിത്സിക്കാതിരുന്നാല്‍ 2 മുതല്‍ 3 ആഴ്ച വരെ അത് നീണ്ടുനില്‍ക്കാം.
രോഗം ഗുരുതരമായാല്‍ ശരീരത്തിലെ വിവിധ അവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകും. ശ്വാസകോശങ്ങളില്‍ ന്യുമോണിയ, ഹൃദയത്തിന്‍റെയും ശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ട് നീരുകെട്ടല്‍, ഹൃദയത്തിന് രക്തം പമ്ബ് ചെയ്യാന്‍ ശേഷി നഷ്ടപ്പെടല്‍, രക്തചംക്രമണം നിശ്ചലമാകല്‍, നാഡീവ്യവസ്ഥയുടെ തകര്‍ച്ച എന്നിങ്ങനെ അതീവ ഗുരുതരമായ അവസ്ഥകള്‍ സംജാതമാകുന്നു.