നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് ഹൈദരാബാദ് എഫ്‌സിക്കെതിരെ ഇറങ്ങും.
തങ്ങളുടെ ആദ്യ മത്സരത്തില്‍ എഫ്‌സി ഗോവയെ 3-0ന് തകര്‍ത്താണ് മുംബൈ സിറ്റി എഫ്‌സി 2021-22 ഹീറോ ഐഎസ്‌എല്‍ സീസണ്‍ തുടങ്ങിയത്. ഇഗോര്‍ അംഗുലോ ആയിരുന്നു രണ്ട് ഗോളുകള്‍ നേടികൊണ്ട് ആദ്യ മത്സരത്തില്‍ മുംബൈയുടെ സ്റ്റാര്‍ ആയത്.പരിക്കേറ്റ വിഗ്നേഷ് ഇന്ന് മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ടാകില്ല.
കഴിഞ്ഞ സീസണില്‍ സെമി ഫൈനല്‍ ബെര്‍ത്ത് നഷ്‌ടമായ നിര്‍ഭാഗ്യത്തെ മറികടക്കാന്‍ ശ്രമിക്കുന്ന ഹൈദരബാദിന് ഇന്ന് ഒരു വിജയം അനിവാര്യമാണ്. ഹൈദരബാദ് ആദ്യ മത്സരത്തില്‍ ചെന്നൈയിനോട് പരാജയപ്പെട്ടിരുന്നു. ഇന്ന് രാത്രി 9.30നാണ് ഈ മത്സരം. കളി ത്സമയം സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും കാണാം.