കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ സൈജു തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മനപ്പൂർവമല്ലാത്ത നരഹത്യ, സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ പിന്തുടരുക തുടങ്ങിയ കുറ്റങ്ങളാണ് സൈജുവിനെതിരെ ചുമത്തിയിരിക്കുന്നത്. നമ്പര്‍ 18 ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളിലെ മുഴുവന്‍ ആളുകളെയും കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
സൈജു തങ്കച്ചന്‍ മോഡലുകളുടെ കാറിനെ എന്തിന് പിന്തുടര്‍ന്നു എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും പ്രതിയുടെ സാന്നിധ്യത്തില്‍ ഔഡി കാറുമായി തെളിവെടുപ്പ് നടത്താനുമാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. സൈജുവിനെതിരായ മറ്റൊരു പരാതിയില്‍ പൊലീസ് വഞ്ചന കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. മോഡലുകളുടെ കാറോടിച്ച അബ്ദുറഹ്മാനെയും ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെയും സൈജുവിനൊപ്പമിരുത്തി വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
ആദ്യ ഘട്ട ചോദ്യം ചെയല്ലിനുശേഷം ഒളുവില്‍ പോയ സൈജു തങ്കച്ചന്‍ പിന്നീട് മുന്‍കൂർ ജാമ്യാത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് തീർപ്പായതോടെ വ്യാഴാഴ്ച നേരിട്ട് ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച ചോദ്യം ചെയ്യലില്‍ നിന്ന് വിട്ട് നിന്ന സൈജു ഇന്നലെ അഭിഭാഷകര്‍ക്കോപ്പം കളമശേരി മെട്രോ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് ആറു മണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.