ക്വാല്‍കോം അതിന്റെ മുന്‍നിര സ്നാപ്ഡ്രാഗണ്‍ 8 ജനറേഷന് 1 പ്രോസസര്‍ നവംബര്‍ 30ന് ലോഞ്ച് ചെയ്യാനുള്ള ഒരുക്കങ്ങളിലാണ്.
റിയല്‍മി, ഷവോമി, ഓപ്പോ, വിവോ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഹൈ-എന്‍ഡ് സ്മാര്‍ട്ട്ഫോണുകളില്‍ ഈ കരുത്തന് പ്രോസസര്‍ ഉപയോഗിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നാപ്ഡ്രാഗണ്‍ 8 ജനറേഷന് 1 എസ്ഒസി ഉപയോഗിക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നായിരിക്കും റിയല്‍മി ജിടി 2 പ്രോ എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. ഇത് ശരിയാണെങ്കില്‍ ഈ ഡിവൈസ് പുറത്തിറങ്ങുന്നത് ലോകത്തിലെ ഏറ്റവും ശക്തമായ ആന്‍ഡ്രോയിഡ് ഫോണായിട്ടായിരിക്കും.