യൂറോപ്യന്‍ യൂണിയന് ബ്ലോക്കിലേയ്ക്കും അതിനകത്തുമുള്ള യാത്രയ്ക്ക് കോവിഡ് വാക്സിനേഷനുകളുടെ സാധുതയ്ക്കായി 9 മാസത്തെ സമയ പരിധി ശുപാര്‍ശ ചെയ്യുന്നു.
കൂടാതെ വാക്സിനേഷന് എടുത്ത യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാനും നിര്‍ദ്ദേശിക്കുന്നു.
യൂറോപ്യന്‍ യൂണിയന് അംഗീകരിച്ച വാക്സിനുകള്‍ കുത്തിവച്ച എല്ലാ യാത്രക്കാരെയും അംഗരാജ്യങ്ങള്‍ സ്വാഗതം ചെയ്യുന്നത് തുടരണമെന്ന് യൂറോപ്യന്‍ കമ്മീഷന് നിര്‍ദ്ദേശിക്കുന്നു.
ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകള്‍ ഉപയോഗിച്ച എല്ലാവര്ക്കും ജനുവരി 10 മുതല്‍ രാജ്യങ്ങള്‍ വീണ്ടും തുറക്കണമെന്നും ഇത് ആവശ്യപ്പെട്ടു.
9 മാസ കാലയളവിനപ്പുറം ബൂസ്റ്ററുകള്‍ ആവശ്യമായി വരുമെന്ന് വ്യക്തമാക്കിക്കൊണ്ട്, കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളുടെ സാധുതയ്ക്കായി പുതിയ സമയ പരിധി അവതരിപ്പിക്കുന്നു.
എന്നാല്‍ ബൂസ്റ്റര്‍ ഷോട്ടുകളുടെ അടിസ്ഥാനത്തില്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാധുത കാലയളവ് നിര്‍ദ്ദേശിക്കാന്‍ തയ്യാറല്ലെന്ന് യൂറോപ്യന്‍ യൂണിയന് അറിയിച്ചു.
യൂറോപ്യന്‍ യൂണിയന് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിലെ നിയമങ്ങള്‍ അടുത്ത വേനല്ക്കാലത്തിനപ്പുറം നീട്ടാനും കമ്മീഷന് നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് റെയ്ന്‍ഡേഴ്സ് പറഞ്ഞു.