കാസർകോട്: ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്ത സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വിദ്യാർഥിയുടെ മുടിമുറിച്ച് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവെച്ചതിലാണ് കേസെടുത്തത്.
ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മുടി ഒരുസംഘം പ്ലസ്ടു വിദ്യാര്‍ഥികള്‍ ബലമായി മുറിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ഒരു കഫ്റ്റീരിയയില്‍ വച്ചാണ് റാഗിംഗ് നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കുട്ടിയെ പരിഹസിക്കുകയും ചെയ്തു. ഇതോടെ സംഭവം പുറംലോകം അറിയുന്നത്.
സംഭവത്തിൽ ദൃശ്യമാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നേരത്തെ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു. ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു.