മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ ചോലാടി പ്രദേശത്ത് വീണ്ടും കാട്ടാന കൃഷിനശിപ്പിച്ചു. തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ കൃഷികളാണ് കാട്ടാന ചവിട്ടിമെതിച്ചത്.
തമിഴ്‌നാട് അതിര്‍ത്തിയോടുചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാട്ടാനശല്യം നിത്യസംഭവമായി. ആനകളെ പേടിച്ച് കൃഷിചെയ്യാനോ പുറത്തിറങ്ങാനോ പറ്റാത്ത അവസ്ഥയാണ്. ചോലാടി, ചെല്ലങ്കോട്, ചിത്രഗിരി പ്രദേശത്താണ് ആനശല്യം രൂക്ഷം.
രാത്രികാലങ്ങളില്‍ കൃഷിയിടത്തിലെത്തുന്ന ആനകള്‍ പുലര്‍ച്ചെയാണ് മടങ്ങുന്നത്.കോവിഡ് പ്രതിസന്ധിയില്‍ പൊറുതിമുട്ടുന്ന കര്‍ഷകര്‍ക്ക് കാട്ടാനശല്യം കാരണം കൃഷിയിറക്കാന്‍ വയ്യാതായി.
കഴിഞ്ഞദിവസം ചോലാടി പ്രദേശത്തെത്തിയ ആനകള്‍ കവുങ്ങ്, വാഴ, തെങ്ങ് തുടങ്ങിയവയെല്ലാം ചവിട്ടിമെതിച്ചു. എം.കെ. ലൈല, വര്‍ഗീസ് അങ്ങാടിയത്ത്, മാത്യു പുല്ലുരുത്തിയില്‍ തോമസ് ചെറുകാലില്‍, എല്‍ദോസ് പയറ്റിത്തറ, എലിസബത്ത് കുഴിവേലില്‍ എന്നിവര്‍ക്കാണ് കൃഷി നഷ്ടമായത്. വിളവെടുപ്പിന് പാകമായ ഇരുപതിലധികം കവുങ്ങുകളാണ് ഒടിച്ചിട്ടത്.