ഗാലക്സി നോട്ട് സീരീസ് ഫോണുകളുടെ ഉത്പാദനം സാംസങ് നിര്‍ത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ഫോള്‍ഡബിള്‍ സീരിസില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനായാണ് കമ്പനി നോട്ട് സീരീസ് പ്രൊഡക്ഷന്‍ അവസാനിപ്പിക്കുന്നത്.
2022ല്‍ പുതിയ നോട്ട് സീരീസ് സ്മാര്‍ട്ട്ഫോണ്‍ പ്രഖ്യാപിക്കുമെന്ന് സാംസങ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് സാധ്യത ഇല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നോട്ട് സീരിസ് ശാശ്വതമായി അവസാനിപ്പിക്കാന്‍ സാംസങ് തയ്യാറെടുക്കുന്നതായാണ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഗാലക്സി നോട്ട് സ്മാര്‍ട്ട്ഫോണ്‍ സീരീസ് അവസാനിപ്പിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും സാംസങ് നടത്തിയിട്ടില്ല. പക്ഷെ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സാംസങ് തങ്ങളുടെ ഫോള്‍ഡബിള്‍ ഡിവൈസുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.
സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ പ്രധാന ആകര്‍ഷണമായി ഫോള്‍ഡബിള്‍ ഡിവൈസുകള്‍ മാറുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഫോള്‍ഡബിളിന് ധാരാളം സാധ്യതകളുണ്ടെന്നും അത് സ്മാര്‍ട്ട്ഫോണുകളുടെ ഭാവിയായിരിക്കുമെന്നും സാംസങ് വിശ്വസിക്കുന്നു.