ഹൃദ്രോഗമുണ്ടാക്കുന്നതില്‍ ഏറ്റവും അപകടകാരിയെന്ന് പരക്കെ മുദ്രകുത്തപ്പെടുന്ന കൊളസ്ട്രോള്‍ ഹാര്‍ട്ടറ്റാക്കുണ്ടാകുന്ന 40-50 ശതമാനം പേരിലും സാധാരണ നിലയിലായിരിക്കുമെന്നതാണ് വസ്തുത.
പക്ഷേ, ഹൃദ്രോഗം തടയാനും അറ്റാക്ക് വീണ്ടും വരുന്നത് പ്രതിരോധിക്കാനും എല്ലാ വൈദ്യശാസ്ത്രസംഘടനകളും ഉന്നം വയ്ക്കുന്നത് രക്തത്തിലെ എല്‍ഡിഎല്‍ കോളസ്ട്രോള്‍ പരമാവധി കുറയ്ക്കാനാണ്. കൊളസ്ട്രോള്‍ കുറവായിട്ടും
നവജാത ശിശുക്കളില്‍ എല്‍ഡിഎല്‍ 25 മില്ലിഗ്രാം/ സെഡിലിറ്ററാണ്. അതുകൊണ്ട് നവജാതര്‍ക്ക് ഹൃദയാഘാതമേ ഉണ്ടാകില്ല എന്ന് വാദിക്കുന്നു. അപ്പോള്‍ ഹൃദ്രോഗത്തെ ഒഴിവാക്കാന്‍ എല്‍ഡിഎല്‍ എത്രത്തോളം കുറയാമോ അത്രയും നന്ന് എന്നു പലരും വാദിക്കുന്നു. പക്ഷേ, കൊളസ്ട്രോള്‍ കുറവായിട്ടും അറ്റാക്ക് ഉണ്ടാകുന്നതോ? ബയോ സൂചകങ്ങള്ഈ സാഹചര്യത്തിലാണ് ഹൃദ്രോഗസാധ്യത മുന്‍കൂട്ടി തിരിച്ചറിയാന്‍ ബയോസൂചകങ്ങളുടെ പ്രസക്തി കടന്നുവരുന്നത്.
ഹൃദയധമനികളിലെ പരോഷമായ ജനിതകാവസ്ഥയുടെ പ്രാധാന്യം എത്രത്തോളമുണ്ട് ? കോശങ്ങളുടെ വീക്കത്തോടെ സജീവമാകുന്ന സി റിയാക്ടീവ് പ്രോട്ടീന്‍, ഇന്റര്ലുക്കിന് -6, ഫോസ്ഫോ ലിപ്പെയ്സ് എ രണ്ട്, ഓക്സീകരിക്കപ്പെട്ട എല്‍ഡിഎല്‍, നൈട്രോ തൈറോസിന്, ലൈപ്പോപ്രോട്ടീന്‍