ആലുവ: മോഫിയ പർവീൻ്റെ ആത്മഹത്യയിൽ സിഐ സി എൽ സുധീറിൻ്റെ സസ്പെൻഷൻ ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ സമരം വിജയം കണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉദോഗസ്ഥന് നേരെ നടന്ന മൂന്നാമത്തെ ആരോപണമാണിത്.
സി എൽ സുധീറിനിതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും നടപടി വൈകിച്ചത് നീതിനിഷേധമാണ്. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് പാർട്ടി നേതാക്കളാണ്.
അതുകൊണ്ടാണ് നടപടി വൈകിയതും. കോൺഗ്രസ് നടത്തിയ വിട്ടു വീഴ്ചയില്ലാത്ത സമരത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. ഇല്ലെങ്കിൽ ഇപ്പോഴും ഉദ്യോഗസ്ഥൻ സർവിസിൽ തുടരുമായിരുന്നു.
സേനയ്ക്കുള്ളിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നത് പാർട്ടി മുഖ്യമന്ത്രി അവരെ സംരക്ഷിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.