സ്റ്റോക്ഹോം: ചുമതലയേറ്റ് 12 മണിക്കൂറിനുശേഷം രാജിവെച്ച സ്വീഡൻ്റെ ആദ്യ വനിത പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. ദ്വികക്ഷി സർക്കാറിൽനിന്ന് ഗ്രീൻ പാർട്ടി പിന്മാറിയതോടെയാണ് സോഷ്യൽ ഡെമോക്രാറ്റ് നേതാവായ മഗ്ദലീനക്ക് രാജിവെക്കേണ്ടി വന്നത്.
വീണ്ടും പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷയെന്ന് മഗ്ദലീന മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഗ്രീൻ പാർട്ടി, പ്രതിപക്ഷമായ സോഷ്യലിസ്റ്റ് ലെഫ്റ്റ് പാർട്ടി എന്നിവ മഗ്ദലീനയെ പിന്തുണച്ചേക്കും. ഇതിന് പുറമെ സെൻറർ പാർട്ടി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ അവർക്ക് വീണ്ടും അധികാരത്തിലെത്താനുള്ള വഴി തെളിയും.