കൊച്ചി: മോഫിയ പർവീൻ്റെ ആത്മഹത്യയിൽ ജില്ലാ ക്രൈം ബ്രാഞ്ചിൻ്റെ പ്രാരംഭ അന്വേഷണം ഇന്ന് തുടങ്ങും. സിഐ സി എൽ സുധീറിനെതിരായ ആരോപണവും ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസിലെ പ്രധാന പ്രതിക്കായി ക്രൈം ബ്രാഞ്ച് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും.
അതിനിടെ, സിഐ സി എൽ സുധീറിനെ സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാവുകയാണ്. മോഫിയയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സിഐയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഡി വൈ എസ് പി വി രാജീവിനാണ് അന്വേഷണ ചുമതല.