തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു ഷട്ടർ കൂടി തുറന്നു. ഇതോടെ നിലവിൽ രണ്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 798 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കും.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.45 അടിയായി ഉയർന്ന സാഹചര്യത്തിൽ ഒരു ഷട്ടർ കൂടി തുറന്നത്. നിലവിൽ രണ്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇടുക്കിയിൽ 2400.56 അടിയാണ് ജലനിരപ്പ്.
വ്യാഴാഴ്ച രാത്രി പത്ത് മണി മുതലാണ് കൂടുതൽ ജലം പുറത്തേക്കൊഴുക്കാൻ ആരംഭിച്ചത്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.