ന്യൂഡല്‍ഹി: സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരെയെ (84) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്ന് പൂന റൂബി ഹാൾ ക്ലിനിക് ആശുപത്രിയിലാണ് ഹസാരെയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.