പനാജി: ഐഎസ്എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തി ഒഡിഷ എഫ്‌സി. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഒഡിഷയുടെ ജയം.
ഐഎസ്എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒഡിഷ ബെംഗളൂരുവിനെതിരേ മൂന്നു ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്നത്. ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഇരട്ട ഗോളുകളും ഗോള്‍കീപ്പര്‍ കമല്‍ജിത്ത് സിങ്ങിന്റെ തകര്‍പ്പന്‍ പ്രകടനവുമാണ് ഒഡിഷയുടെ ജയത്തില്‍ നിര്‍ണായകമായത്.
3,51 മിനുറ്റുകളിലായിരുന്നു ജാവി ഹെർണാണ്ടസിന്റെ ഗോളുകൾ. 21ാം മിനുറ്റിൽ അലൻ കോസ്റ്റയിലൂടെ ബംഗളൂരു ഒരു ഗോൾ മടക്കി.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിലായിരുന്നു ഒഡീഷയുടെ വിജയഗോൾ. കളി അവസാനിക്കാനിരിക്കെ അരിദായ് കബ്രീരയാണ് ഒഡീഷയ്ക്കായി മൂന്നാം ഗോൾ നേടിയത്. ബംഗളൂരു എഫ്‌സിയുടെ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരു ജയവും തോൽവിയും അടക്കം മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ്.