ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകളും കോളജുകളും തിങ്കളാഴ്ച മുതൽ സാധാരണ പോലെ തുറക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, ലൈബ്രറികൾ തുടങ്ങിയവയെല്ലാം തിങ്കളാഴ്ച തുറക്കും. വായുമലിനീകരണം രൂക്ഷമായതിനെ തുടർന്നാണ് ഡൽഹിയിലെ സ്കൂളുകള്‍ അടച്ചിട്ടത്.
കോവിഡ് ബാധയെ തുർന്നു 20 മാസം അടച്ചിട്ട ഡൽഹിയിലെ വിദ്യാലയങ്ങൾ ഈ മാസം ഒന്നു മുതലാണു തുറന്നതെങ്കിലും 15ന് വീണ്ടും അടച്ചിടുകയായിരുന്നു. പ്രകൃതിവാതകം, ഇലട്രിക് എന്നിവ ഒഴികെയുള്ള എല്ലാ ലോറികളും ഡിസംബർ മൂന്നു വരെ ഡൽഹിയിൽ പ്രവേശിക്കുന്നതിനു വിലക്കി ഏര്‍പ്പെടുത്തിയിരുന്നു. അവശ്യസാധനങ്ങളെ മാത്രം വിലക്കിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്.
ഡൽഹിയിലെ നിർമാണ വിലക്കുകളും നീക്കി. വീട്ടിൽ നിന്നു ജോലി ചെയ്യുന്ന ഡൽഹി സർക്കാർ ജീവനക്കാരും തിങ്കളാഴ്ച മുതൽ ഓഫീസിലെത്തണമെന്നു ഡൽഹി സർക്കാർ അറിയിച്ചു.