പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. ഷോളയൂർ തൂവ ഊരിലെ വള്ളി-രാജേന്ദ്രൻ ദമ്പതികളുടെ ഒന്നരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഒരാഴ്ചയിലധികം ന്യുമോണിയ ബാധിച്ച് കിടപ്പിലായിരുന്നു കുഞ്ഞ്.
അട്ടപ്പാടിയിൽ ഈ ആഴ്ച ഇത് രണ്ടാമത്തെ നവജാത ശിശുമരണമാണ്. രണ്ട് ദിവസം മുമ്പ് അട്ടപ്പാടിയില്‍ ഒരു കുട്ടി കൂടെ മരണപ്പെട്ടിരുന്നു. അരിവാൾ രോഗം ബാധിച്ച് കിടപ്പിലായിരുന്ന കുട്ടിയുടെ അമ്മയും കഴിഞ്ഞ ദിവസം മരണപ്പെട്ടു.
അട്ടപ്പാടിയില്‍ ഈ വർഷം ഇതുവരെ ഒൻപത് നവജാത ശിശുക്കളാണ് മരിച്ചത്.