ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂര്‍ണമായും സൗജന്യമാണ്. ഇതില്‍ നിന്നു തന്നെ വ്യക്തമാണ് ക്ഷയരോഗമെന്ന മഹാവിപത്ത് തുടച്ചുനീക്കേണ്ടതിന്റെ പ്രാധാന്യം.ക്ഷയരോഗ ചികിത്സ 6-8 മാസം വരെ നീണ്ടുനില്‍ക്കുന്ന ചികിത്സയാണ്.
പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ ക്ഷയരോഗ ചികിത്സാ പദ്ധതിയെ ഡോട് (ഡയക്റ്റ്ലി ഒബ്സേര്‍വ്ഡ് തെറാപ്പി)എന്നു പറയുന്നു. എന്താണ് ഡോട് ചികിത്സരോഗിക്കു സൗകര്യമായ സമയത്തും സ്ഥലത്തും വച്ച് ഒരു ആരോഗ്യപ്രവര്‍ത്തകന്റെയോ സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ (ട്രീറ്റ്മെന്റ് സപ്പോര്‍ട്ടര്‍) നേരിട്ടുള്ള നിരീക്ഷണത്തില്‍ എല്ലാ ദിവസവും മരുന്നുകള്‍ നല്കുന്ന രീതിയാണ് ഡോട്.
ക്ഷയരോഗചികിത്സ കൃത്യമായി എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി രോഗം ഭേദമാക്കുകയാണു ലക്ഷ്യം. ചികിത്സ സൗജന്യംഎല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ക്ഷയരോഗ ചികിത്സ ലഭ്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്കും സൗജന്യമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും നടപ്പാക്കിവരുന്നു. മരുന്നു മുടക്കിയാല്‍ പ്രശ്നമുണ്ടോ? ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കോഴ്സ് പൂര്‍ത്തിയാകും വരെ കൃത്യമായി കഴിക്കേണ്ടതു പ്രധാനമാണ്. മരുന്നുകള്‍.