ന്യൂഡല്‍ഹി: കോവിഡിന്റെ മാരകമായ മൂന്നാംതരംഗ സാധ്യത വിരളമെന്ന് വിദഗ്ധര്‍. ഇന്ത്യയില്‍ ഡിസംബര്‍ -ഫെബ്രുവരി കാലത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചാലും രണ്ടാംതരംഗത്തിലേതുപോലെ മരണനിരക്ക് കൂടുകയോ ആശുപത്രിയിലാകുന്നവരുടെ എണ്ണം കൂടുകയോ ചെയ്യാനിടയില്ല എന്നാണ് സോനേപത് അശോക വാഴ്സിറ്റിയിലെ ഭൗതിക ജീവശാസ്ത്ര വിഭാഗം പ്രഫ.ഗൗതം മേനോൻ.
ഒക്ടോബര്‍ – നവംബര്‍ കാലത്ത് രാജ്യത്തെ കോവിഡ് വ്യാപനം കൂടുമെന്ന ശാസ്ത്രജ്ഞരുടെ പ്രവചനം തെറ്റി. രാജ്യത്തെ ഉത്സവകാലംകൂടി കണക്കിലെടുത്തായിരുന്നു ഇത്തരമൊരു കണക്കുകൂട്ടല്‍.
ദീപാവലിക്ക് ശേഷവും രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ കുറയുന്നതിനാല്‍ ഒരു വലിയ മൂന്നാം തരംഗം രാജ്യത്തെ ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് നിരവധി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.രാജ്യത്ത് ഇന്ന് 7,579 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 543 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന രോഗികളുടെ എണ്ണമാണിത്. 236 മരണവും റിപ്പോര്‍ട്ട് ചെയ്തു.