എല്ലാ സ്വകാര്യ ക്രിപ്റ്റോ കറന്‍സികളും നിരോധിച്ചേക്കും എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതേ തുടര്‍ന്ന് പ്രമുഖ ക്രിപ്റ്റോ കറന്‍സികളായ ബിറ്റ്കോയിന്റെയും എഥെറിയത്തിന്റെയും ഉള്‍പ്പടെ വില കൂത്തനെ ഇടിഞ്ഞു. ഇന്ത്യന്‍ ക്രിപ്റ്റോ എക്സ്ചേഞ്ച് വസീറെക്സില്‍ ബിറ്റ്കോയിന്റെ വില 4,635,371ല്‍ നിന്ന് 3,350,000 ആയി ഇടിഞ്ഞിരുന്നു. ഇപ്പോള്‍( 12.27 പിഎം) 40,98,000 രൂപയാണ് വസീറെക്സില്‍ ഒരു ബിറ്റ്കോയിന്റെ വില.
അറിഞ്ഞിരിക്കേണ്ട കാര്യമിതാണ്,വരുന്ന 29 ന് ഗവണ്മെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോ കറൻസികൾ നിരോധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. എന്നാല്‍ ക്രിപ്റ്റോയ്ക്ക് പിന്നിലുള്ള ടെക്നോളജിക്ക് പിന്തുണ നല്‍കാനായി ചില ഇളവുകള്‍ നല്‍കിയേക്കും. സ്വന്തം ഡിജിറ്റല്‍ കറന്‍സിക്ക് പ്രാധാന്യം നല്‍കാനായി ചൈന ക്രിപ്റ്റോ കറന്‍സി നിരോധിച്ചിരുന്നു. അതേ പാതയില്‍ തന്നെയാണ് ഇന്ത്യയുടെയും നീക്കം. ഡിജിറ്റല്‍ കറന്‍സി ഘട്ടംഘട്ടമായി അവതരിപ്പാക്കാനാണ് ആര്‍ബിഐയുടെ നീക്കം.
ക്രിപ്റ്റോ ഇടപാടുകള്‍ നീരീക്ഷിക്കാനും നികുതി ഏര്‍പ്പെടുത്താനുമുള്ള നീക്കങ്ങളാവും കേന്ദ്രം നടത്തുക എന്നാണ് വിലയിരുത്തല്‍. പണമായി അംഗീകരിക്കുന്നതിന് പകരം ആസ്ഥിയായി ക്രിപ്റ്റോയെ സര്‍ക്കാര്‍ കണക്കാക്കും എന്നാണ് കരുതുന്നത്. 2018ല്‍ ഇന്ത്യ ക്രിപ്റ്റോ കറന്‍സികള്‍ നിരോധിച്ചിരുന്നു. പിന്നീട് 2020 മാര്‍ച്ചില്‍ സുപ്രീംകോടതിയാണ് നിരോധനം നീക്കിയത്.
ഇടപാടുകളിലെ സുതാര്യത അനുസരിച്ച് ഇവയെ പൊതു ക്രിപ്റ്റോ കറന്‍സി, സ്വകാര്യ ക്രിപ്റ്റോ കറന്‍സി എന്നിങ്ങനെ രണ്ടായി തിരിക്കാം.ഇതിൽ സ്വകാര്യ ക്രിപ്റ്റോ ആണ് നിരോധിക്കുന്നത്.നിക്ഷേപം നടത്തുന്ന പലര്‍ക്കും പൊതു ക്രിപ്റ്റോ കറന്‍സി, സ്വകാര്യ ക്രിപ്റ്റോ കറന്‍സികളുടെ വ്യത്യാസം പോലും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് ഇന്ന് 3,350,000 ആയി ഇടിഞ്ഞ ബിറ്റ്കോയിന് പിന്നീട് 40,98,000ലേക്ക് ഉയര്‍ന്നത്. ഇപ്പോഴുള്ള വിലയിടിവ് മുതലാക്കി ക്രിപ്റ്റോകള്‍ വാങ്ങുന്നവരും ഉണ്ടെന്നതാണ് വസ്തുത.