തിരുവനന്തപുരം: അനുപമയ്‌ക്ക് കുഞ്ഞിനെ കാണാൻ അനുമതി നൽകി സംസ്ഥാന ശിശു ക്ഷേമ സമിതി. അൽപ സമയത്തിനകം നിർമ്മല ഭവനിലെത്തി അനുപമ കുഞ്ഞിനെ കാണും. അനുപമയ്‌ക്കൊപ്പം ഭർത്താവ് അജിത്തിനും കുഞ്ഞിനെ കാണാൻ അനുമതി നൽകി.
ഡിഎന്‍എ പരിശോധനാ ഫലം പോസിറ്റിവായ സാഹചര്യത്തിലാണ് അനുപമയ്ക്ക് കുഞ്ഞിനെ കാണാനായി സംസ്ഥാന ശിശു ക്ഷേമ സമിതി അനുമതി നല്‍കിയത്. നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സമര പന്തലില്‍ നിന്നും പുറപ്പെട്ട അനുപമ നിർമ്മല ശിശു ഭവനിലെത്തി.
നിർണായക ഡി എൻ എ പരിശോധന ഫലത്തിൽ കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞിരുന്നു. അനുപമയുടെയും അജിത്തിൻ്റെയും സാമ്പിൾ കുഞ്ഞിൻ്റെ ഡി എൻ എയുമായി യോജിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് സാമ്പിളുകൾ പരിശോധിച്ചത്. കൂടാതെ അനുപമയ്ക്ക് അഭിവാദ്യം അർപ്പിച്ച് വടകര എംഎൽഎ കെ കെ രമ. സമരപ്പന്തലിലെത്തി അനുപമയെ കണ്ടു. ഒരു അമ്മയുടെയും അച്ഛൻ്റെയും സഹനസമരത്തിൻ്റെ വിജയമാണിതെന്ന് കെ കെ രമ പറഞ്ഞു.