കൊച്ചി: ആലുവ എടയപ്പുറം സ്വദേശി മോഫിയ പർവിൻ ആത്മഹത്യചെയ്ത കേസിൽ ഗാര്‍ഹിക പീഡനത്തിന് ഒരാഴ്ച മുന്‍പ് പരാതി ലഭിച്ചിരുന്നുവെന്ന് വനിതാകമ്മിഷന്‍. പോലീസിൻ്റെ വീഴ്ച പരിശോധിക്കും. പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കുമെന്നും പി സതീദേവി പറഞ്ഞു.
റൂറൽ എസ് പിക്ക് നൽകിയ പരാതിയുടെ പകർപ്പ് ഉൾപ്പെടെയാണ് വനിതാ കമ്മിഷന് പരാതി നൽകിയതെന്നും പെൺകുട്ടിയുടെ പരാതിയിൽ മാനസിക പീഡനം ഉണ്ടായതായി പരാമർശമുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കി. യുവതിയോട് ആലുവ സി ഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പി സതീദേവി കൂട്ടിച്ചേർത്തു.
ഇതിനിടെ മോഫിയ തൂങ്ങി മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടിയെടുത്തു. ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി. ആലുവ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. അതേസമയം സംഭവത്തിൽ ഭർത്താവിനെത്തൊരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.