ദുബൈ: യുഎഇയിൽ(UAE) ശൈഖ് സായിദ് റോഡിൽ(Sheikh Zayed Road) സൂപ്പർകാറിന് തീപിടിച്ചു. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. പാം ജുമൈറയിലേക്ക് (Palm Jumeirah)നീളുന്ന എക്‌സിറ്റ് റോഡിൽ രാവിലെ 10.56നാണ് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരം ലഭിച്ച് മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ ദുബൈ സിവിൽ ഡിഫൻസ് സംഘം 11.11ഓടെ തീയണച്ചു. കാർ പൂർണമായും കത്തിനശിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. തീപിടത്തത്തിന്റെ കാരണം അന്വേഷിക്കുന്നതിനായി സ്ഥലം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.