തിരുവനന്തപുരം: കുട്ടികളിലുള്ള പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാനത്തെ സ്കൂളുകളിലും അംഗന്‍വാടികളിലും ഇനി മുതല്‍ ഉച്ചഭക്ഷണത്തിനായി വിതരണം ചെയ്യുന്നത് പോഷക ഗുണങ്ങള്‍ വര്‍ധിപ്പിച്ച അരിയായിരിക്കും.കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഫോര്‍ട്ടിഫൈഡ് അരി വിതരണം സംസ്ഥാനത്ത് എഫ്.സി.ഐ ആരംഭിച്ചു.
ദേശീയ ആരോഗ്യ സര്‍വേയില്‍ ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഇരുമ്ബ്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 12 എന്നിവയുടെ കുറവ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇവ ചേര്‍ത്ത് പോഷകസമൃദ്ധമാക്കിയ അരി വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയാറാക്കിയത്. ആഗോള പട്ടിണി സൂചികയില്‍ 107 രാജ്യങ്ങളില്‍ 94ാം സ്ഥാനത്താണ് ഇന്ത്യ.
ഇതിനു പുറമെ ജനുവരി മുതല്‍ വയനാട് ജില്ലയിലെ കാര്‍ഡുടമകള്‍ക്കും ഫോര്‍ട്ടിഫൈഡ് അരിയാകും റേഷന്‍ കടകള്‍ വഴി ലഭിക്കുകയെന്നും എഫ്.സി.ഐ അറിയിച്ചു. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും പൊതുവിതരണ സമ്ബ്രദായത്തിലൂടെ വിവിധ പദ്ധതികള്‍ വഴി പോഷക ഗുണങ്ങള്‍ വര്‍ധിപ്പിച്ച അരി നല്‍കാനാണ് കേന്ദ്ര തീരുമാനം.
ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും കഴിക്കുന്ന ഇന്ത്യയിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് അരി. അരി സൂക്ഷ്മ പോഷകങ്ങള്‍ ഉപയോഗിച്ച് ഫോര്‍ട്ടിഫൈ ചെയ്യുന്നത് ദരിദ്ര വിഭാഗങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ മികച്ച മാര്‍ഗമായാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം വിലയിരുത്തുന്നത്. കേന്ദ്ര സര്‍ക്കാറിെന്റ വെല്‍ഫെയര്‍ സ്കീമുകളിലുള്ള അലോട്ട്മെന്റ് മുഖാന്തരമാണ് അരി സംസ്ഥാനങ്ങള്‍ക്ക് നല്‍കുക.
നേരത്തേ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ ഫോര്‍ട്ടിഫൈഡ് അരിയില്‍ ഇരുമ്ബിെന്റ അംശം കൂടുതലായതിനാല്‍ ഭക്ഷ്യയോഗ്യമല്ലെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി കണ്ടെത്തിയിരുന്നു. മൈസൂരു സെന്റര്‍ ഫോര്‍ ഫുഡ് ടെക്നോളജിയുടെ പരിശോധനയിലും സാമ്ബിളുകള്‍ പരാജയപ്പെട്ടതോടെ 300 ടണ്‍ അരിയാണ് ഭക്ഷ്യയോഗ്യമല്ലാതെ മില്ലുകളില്‍ കെട്ടിക്കിടക്കുന്നത്. തുടര്‍ന്ന്, പുതിയ രീതിയില്‍ ഫോര്ട്ടിഫിക്കേഷന് നടത്തി കേന്ദ്രത്തിെന്റ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.