ഒല്ലൂര്‍: വിദ്യാര്‍ഥികള്‍ക്ക് നേരെ കടന്നല് ആക്രമണം.14 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് കുട്ടനെല്ലൂര്‍ ഗവ.കോളജ് ക്യാമ്പസില്‍ ജില്ല വടംവലി അസോസിയേഷന് കീഴില്‍ വടംവലി പരിശീലനം നടത്തിക്കൊണ്ടിരുന്ന ജില്ലയിലെ വിവിധ സ്കൂളുകളിലെ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്കാണ് കുത്തേറ്റത്.
ക്യാമ്പസിനടുത്തുള്ള മുളങ്കാട്ടില്‍ നിന്നാണ് കടന്നല് ഇളകിയെത്തിയെന്നാണ് കരുതുന്നത്. ഇവയുടെ കൂട് കണ്ടെത്തി നശിപ്പിക്കാന്‍ ഫോറസ്റ്റ് അധികൃതരോട് ആവശ്യപ്പെട്ടതായി ഒല്ലൂര്‍ പൊലീസ് അറിയിച്ചു