ന്യൂഡല്‍ഹി: ടെലിവിഷന്‍ സെറ്റുകള്‍, മൊബൈല്‍ ഫോണ്‍, റഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷനര്‍ എന്നിവയുടെ വില അടുത്ത മാസം ഉയര്‍ന്നേക്കും.അഞ്ചു മുതല്‍ ആറു ശതമാനം വരെ വില വര്‍ധനവിന് ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഉല്പാദനച്ചെലവ് കൂടിയെന്ന വിശദീകരണത്തോടെയാണ് വര്‍ധന നീക്കം.
ജി.എസ്.ടി സ്ലാബ് ഏകീകരിക്കുന്നതിൻറെ പേരിലാണിത്. 1000 രൂപ വരെയുള്ള ചെരുപ്പിനും വസ്ത്രങ്ങള്‍ക്കും അഞ്ചു ശതമാനം, അതിനു മുകളിലാണെങ്കില്‍ 18 ശതമാനം എന്നിങ്ങനെയാണ് ഇപ്പോഴത്തെ നിരക്ക്. അതു മാറ്റി 12 ശതമാനമെന്ന ഒറ്റ സ്ലാബിലേക്ക് കൊണ്ടുവരുകയാണ് ചെയ്യുന്നത്. ഇതുവഴി 1,000 രൂപക്ക് മുകളില്‍ വരുന്നവയുടെ വില കുറയും.
കേന്ദ്ര ബജറ്റിന് മുമ്പായി ജനുവരിയിലോ ഫെബ്രുവരിയിലോ രണ്ടാംഘട്ട വില വര്‍ധനവും ഉണ്ടാകുമെന്നാണ് സൂചന. ഉല്പാദന, അസംസ്കൃത സാധന വിലയില്‍ 12 ശതമാനം വര്‍ധനവരെ ഉണ്ടായെന്ന് നിര്‍മാതാക്കള്‍ വാദിക്കുന്നു. ജനുവരി ഒന്നു മുതല്‍ 1,000 രൂപവരെയുള്ള ചെരിപ്പ്, തുണിത്തരങ്ങള്‍ എന്നിവക്ക് വില കൂടുകയാണ്.