ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.40 അടിയായി ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്. വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച കനത്ത മഴ പെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇതിന്റെ പശ്ചാത്തലത്തില്‍ അണക്കെട്ടിലെ ഒരു സ്പില്‍വെ ഷട്ടര്‍ തുറന്നു.
ഇന്ന് രാവിലെ എട്ട് മണിക്കാണ് ഡാമിന്റെ ഒരു ഷട്ടർ 0.30 മീറ്റർ ഉയർത്തിയത്. 397 ക്യുസെക്‌സ് ജലമാണ് ഒഴുക്കിവിടുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടിവരെ വെള്ളം സംഭരിക്കാന്‍ തമിഴ്‌നാടിന് സാധിക്കും. എന്നാല്‍ വലിയ രീതിയില്‍ മഴ പെയ്യുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്താല്‍ ജലനിരപ്പ് വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാകും എന്നത് കൊണ്ടാണ് ഇപ്പോള്‍ ഒരു ഷട്ടര്‍ തുറന്നിരിക്കുന്നത്.