കൊല്ലം: ചവറയിൽ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ്മോനും സനൂപിനുമാണ് വെട്ടേറ്റത്. ഒരാളുടെ തലക്കും ഒരാളുടെ കൈയ്യിനുമാണ് വെട്ടേറ്റത്.
പരികേറ്റ ഇരുവരും ചവറയ്ക്കടുത്തുള്ള സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 7.30 ഓടെയാണ് ഇരുവർക്കും വെട്ടേറ്റത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അക്രമത്തിനു പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോണ്ഗ്രസ് ആരോപിച്ചു. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.