ഹോഷൻഗാബാദ്: റെയിൽവേ ട്രാക്കിൽനിന്ന് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവ് മരിച്ചു. ഇരുപത്തിരണ്ടുകാരനായ സൻജു ചൗരേ ആണ് മരിച്ചത്.
മധ്യപ്രദേശിലെ ഹോഷൻഗാബാദ് ജില്ലയില്‍ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനു വേണ്ടി സുഹൃത്തുമൊത്ത് വീഡിയോ ചിത്രീകരിക്കുകയായിരുന്നു സൻജുവെന്ന് പൊലീസ് പറഞ്ഞു.
https://www.youtube.com/watch?v=u4-hth6lYXc
സൻജുവിനെ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുന്നതും സുഹൃത്ത് ചിത്രീകരിച്ച വീഡിയോയിൽ ഉണ്ട്. ഗുഡ്സ് ട്രെയിനിന്റെ ഡ്രൈവർ യുവാവിനെ ട്രാക്കിൽ കണ്ട് തുടർച്ചയായി ഹോൺ മുഴക്കിയെങ്കിലും അപകടം ഒഴിവാക്കാനായില്ല.
സൻജുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.