ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ എഫ്.സി ഗോവവയെ മൂന്നു ഗോളിന് തകര്‍ത്ത് മുംബൈ സിറ്റി. സ്‌ട്രൈക്കര്‍ ഇഗോള്‍ അംഗൂളോ ഇരട്ട ഗോളുകള്‍ നേടി..
മത്സരത്തിലുടനീളം ഗോവന്‍ പ്രതിരോധത്തെ വിറപ്പിക്കാന്‍ മുംബൈക്കായി. മുംബൈ ആക്രമണം ശക്തമാക്കിയതോടെ ഗോവയ്ക്ക് മികച്ച മുന്നേറ്റങ്ങളൊരുക്കാന്‍ സാധിച്ചില്ല.
മത്സരത്തിന്റെ 33ആം മിനുട്ടിൽ ഒരു പെനാറ്റിയിൽ നിന്നായിരുന്നു മുംബൈയുടെ ആദ്യ ഗോൾ. ലഭിച്ച അവസരം അംഗുളോ ലക്ഷ്യത്തിൽ എത്തിച്ചു. ഈ ഗോളിന് പിന്നാലെ 36ആം മിനുട്ടിൽ വീണ്ടും അംഗുളോ ലക്ഷ്യം കണ്ടു. റയ്‌നിയർ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ.
റയ്‌നിയറിന് ലീഡ് മൂന്നാക്കി ഉയർത്താൻ അവസരം ലഭിച്ചിരുന്നു എന്നാൽ, താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ബ്രസീൽ താരം കറ്റാറ്റു മൂന്നാം ഗോളും നേടി മുംബൈയുടെ ജയം ഉറപ്പിച്ചു. അഹ്‌മദ് ജഹു ആയിരുന്നു ആ ഗോളിന് അവസരം ഒരുക്കിയത്.