ന്യൂഡല്‍ഹി: കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കുന്നതിൽ ശാസ്ത്രീയമായ തെളിവില്ലെന്ന് ഐസിഎംആർ. ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവയാണ് ഇക്കാര്യം അറിയിച്ചത്.
“കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ് എടുക്കുന്നതിൽ ശാസ്ത്രീയ തെളിവൊന്നും ഇല്ല. ഇക്കാര്യത്തിൽ സർക്കാരിന് നേരിട്ട് തീരുമാനം എടുക്കാനാവില്ല. ഐസിഎംആർ ടീം ബൂസ്റ്റർ ഡോസ് നൽകേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്ന് സർക്കാരിനെ അറിയിച്ചാൽ അപ്പോൾ അത് പരിഗണിക്കും.”- ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
പൗരന്മാരുടെ രണ്ടാം ഡോസ് വാക്സിനാണ് ഇപ്പോൾ സർക്കാരിന്‍റെ മുഖ്യ പ്രധാന്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.