കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.എസിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് മുസ്ലിം സംഘടനകള്‍. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം പ്രക്ഷോഭവും സമരവും സംഘടിപ്പിക്കുമെന്നും മുസ്ലിം സംഘടനകള്‍ വ്യക്തമാക്കി. കോഴിക്കോട് മുസ്ലിം ലീഗ് വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു സംഘടനാ നേതാക്കള്‍.
കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന കേരള മുസ്ലിം ജമാഅത്ത് ഒഴികയുള്ള പ്രധാനപ്പെട്ട സംഘടനകളെല്ലാം യോഗത്തിൽ പങ്കെടുത്തു. കടുത്ത വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെ മുസ്‌ലിം നേതൃസമിതി യോഗത്തിലുണ്ടായത്.
മത വിശ്വാസികൾ അല്ലാത്തവർ മതത്തിന്റെ പേരിൽ ഉദ്യോഗസ്ഥരായി എത്തുന്നത് വഖഫ് ബോർഡിനെ ഇല്ലാതാക്കുമെന്നാണ് സംഘടനകളുടെ നിലപാട്. വഖഫ് ആക്ടിന് എതിരാണ് സർക്കാർ തീരുമാനം. വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണ്. മതബോധമുള്ളവരാണ് അത് കൈകാര്യം ചെയ്യേണ്ടതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഈരാറ്റുപേട്ട: വഖഫ് ബോർഡ് നിയമനങ്ങൾ പൂർണമായും പി.എസ്.സിക്ക് വിടാനുള്ള തീരുമാനം ദുരൂഹമാണെന്നും നടപടി പിൻവലിക്കണമെന്നും ഈരാറ്റുപേട്ട മേഖല ലജ്നത്തുൽ മുഅല്ലിമീൻ ആവശ്യപ്പെട്ടു. നിയമനങ്ങൾ പി.എസ്.സിക്ക് വിടുമ്പോൾ മുസ്ലിംകൾക്ക് മാത്രമായി നിയമനം നടത്തുക അസാധ്യമാണ്. ഇത് കണക്കിലെടുത്ത് ദേവസ്വം റിക്രൂട്ട്മൻെറ് ബോർഡിന് രൂപംനൽകിയതുപോലെ വഖഫ് റിക്രൂട്ട്മൻെറ് ബോർഡ് രൂപവത്കരിക്കണെമന്നും ആവശ്യപ്പെട്ടു.