ന്യൂഡല്‍ഹി: ഭാരതി എയര്‍ടെല്‍ ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി മൊബൈല്‍ വരുമാനം 200 രൂപയായും പരമാവധി 300 രൂപയായും എന്നും നിലനിര്‍ത്തിയിട്ടുണ്ട്. സാമ്പത്തികമായി ആരോഗ്യകരമായ ഒരു ബിസിനസ് മാതൃകയ്ക്ക് അനുവദിക്കുന്ന മൂലധനത്തിന് ന്യായമായ വരുമാനം നല്കുന്നതിനായാണിത്.
ഈ ശരാശരി വരുമാനം ആവശ്യമായ നെറ്റ്വര്‍ക്കിനും സ്പെക്ട്രത്തിനുമായുള്ള നിക്ഷേപം സാധ്യമാക്കുന്നു. അതിലും പ്രധാനമായി, ഇന്ത്യയില്‍ 5ജി പുറത്തിറക്കാന്‍ ഇത് എയര്‍ടെലിന് ആവശ്യമായ ഇടം നല്കുന്നു.
അതുകൊണ്ട് തന്നെ, ആദ്യ പടിയായി, നവംബര്‍ മാസത്തില്‍ എയര്‍ടെല്‍ പ്രീപെയ്ഡ് താരിഫുകള്‍ പുനഃസന്തുലിതമാക്കുന്നതിന് നേതൃത്വം നല്‍കുകയാണ്.
എയര്‍ടെല്‍ പ്രീപെയ്ഡിന്റെ പുതിയ നിരക്കുകള്‍:
നിലവിലെ നിരക്ക്, വാലിഡിറ്റി (ദിവസം), പുതിയ നിരക്ക്, ആനുകൂല്യങ്ങള്‍ എന്നീ ക്രമത്തില്‍:
വോയ്സ് പ്ലാനില്‍-79 രൂപ, 28 ദിവസം, 99 രൂപ, 50ശതമാനത്തിലധികം ടോക്ക്ടൈം, 200എംബി ഡാറ്റ സെക്കന്‍ഡിന് 1പൈസ വോയ്സ് താരിഫ്
പരിധിയില്ലാത്ത വോയ്സ് പ്ലാനില്‍- 149രൂപ, 28 ദിവസം, 179രൂപ, പരിധിയില്ലാത്ത കോള്‍,ദിവസവും 100 എസ്എംഎസ്, 2ജിബി ഡാറ്റ .
219 രൂപ, 28 ദിവസം, 265 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1 ജിബി ഡാറ്റ.
249 രൂപ, 28 ദിവസം, 299 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1.5ജിബി ഡാറ്റ.
298 രൂപ, 28 ദിവസം, 359 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ.
399 രൂപ, 56 ദിവസം, 479 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1.5ജിബി ഡാറ്റ.
449 രൂപ, 56 ദിവസം, 549 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ.
379 രൂപ, 84 ദിവസം, 455 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, 6 ജിബി ഡാറ്റ.
598 രൂപ, 84 ദിവസം, 719 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 1.5ജിബി ഡാറ്റ.
698 രൂപ, 84 ദിവസം, 839 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ.
1498 രൂപ, 365 ദിവസം, 1799 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, 24 ജിബി ഡാറ്റ.
2498 രൂപ, 365 ദിവസം, 2999 രൂപ, പരിധിയില്ലാത്ത കോള്‍, ദിവസവും 100 എസ്എംഎസ്, ദിവസവും 2 ജിബി ഡാറ്റ.
ഡാറ്റ ടോപ്-അപ്പുകള്‍-
48 രൂപ, അണ്‍ലിമിറ്റഡ്, 58 രൂപ, 3 ജിബി ഡാറ്റ
98 രൂപ, അണ്‍ലിമിറ്റഡ്, 118 രൂപ, 12 ജിബി ഡാറ്റ
251 രൂപ, അണ്‍ലിമിറ്റഡ്, 301 രൂപ, 50 ജിബി ഡാറ്റ