വിസ്കോൻസിൻ: അമേരിക്കയിലെ വിസ്കോൻസിയിൽ ക്രിസ്മസ് പരേഡിനിടയിലേക്ക് കാർ പാഞ്ഞുകയറി നിരവധിപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കുട്ടികളടക്കം ഇരുപതിലധികം പേർക്ക് പരിക്കേറ്റു.സംഭവത്തിൽ ഒരാൾ അറസ്റ്റിലായി . വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
അമേരിക്കന്‍ സമയം വൈകീട്ട് 5 മണിയോടെയാണ് ക്രിസ്മസ് പരേഡിനിടയിലേക്ക് ചുവന്ന കാർ ഇടിച്ച് കയറ്റിയത്. നിരവധി പേരെ ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.എത്ര പേർ മരിച്ചുവെന്ന കാര്യം പോലീസ് അറിയിച്ചിട്ടില്ല. സംഭവം ഭീകരാക്രമണമാണോയെന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.