പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈസ്റ്റ് ബംഗാള്‍-ജംഷേദ്പുര്‍ മത്സരം സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ തന്നെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. ജംഷഡ്പൂരിന്റെ നെറുജസ് വലസ്കിയുടെ ഓണ്‍ഗോളിലൂടെയാണ് ഈസ്റ്റ് ബംഗാൾ ലീഡ് നേടിയത്.
ആദ്യ പകുതിയിൽതന്നെ ജംഷഡ്പുർ ഗോൾ മടക്കി. പീറ്റർ ഹാർട്ലി ആണ് ജംഷഡ്പൂരിന്റെ സമനില ഗോൾ കണ്ടെത്തിയത്. ഇതിനുശേഷം അധികം അവസരങ്ങൾ രണ്ട് ടീമുകളും സൃഷ്ടിച്ചില്ല.
രണ്ടാം പകുതിയില്‍ ഇരുടീമുകളും വിജയഗോളിനായി ആഞ്ഞുശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാളിന്റെ സൗരവ് ദാസും ജംഷേദ്പുരിന്റെ നരേന്ദര്‍ ഗെഹ്ലോട്ടും മഞ്ഞക്കാര്‍ഡ് കണ്ടു.
ഈ സമനിലയോടെ ഈസ്റ്റ് ബംഗാള്‍ പോയന്റ് പട്ടികയില്‍ മൂന്നാമതും ജംഷേദ്പുര്‍ നാലാമതും നില്ക്കുന്നു.
ത്.
എസ്.സി ഈസ്റ്റ് ബംഗാൾ മാറ്റമില്ലാതെയാണ് ഇറങ്ങിയത്. പകരക്കാരനായി ഇറങ്ങി പലപ്പോഴും ഗോൾ നേടിയ പണ്ഡിതയെ ഇറക്കിയെങ്കിലും ജംഷഡ്പൂരിന് റിസൽട്ടിൽ മാറ്റമുണ്ടാക്കാനായില്ല.