കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ദേശീയ പാതയിൽ ചാലിങ്കാലിൽ ടൂറിസ്റ്റ് ബസും ടെമ്പോട്രാവലറും കൂട്ടിയിടിച്ച് 13 പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്.
പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഇന്ന് വൈകുന്നേരമാണ് ദേശീയ പാതയിൽ അപകടമുണ്ടായത്. കാഞ്ഞങ്ങാട് നടന്ന വിവാഹത്തിൽ പങ്കെടുത്ത് മുള്ളേരിയയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ച് പോവുകയായിരുന്ന തൃശൂർ സ്വദേശികളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്.