ഹില്‍ സ്റ്റേഷനുകള്‍ ഒരിക്കലും സഞ്ചാരികളെ മടുപ്പിക്കാത്ത ഇടമാണ്.എത്ര മലകൾ കയറി ഇറങ്ങിയാലും വീണ്ടും വരണമെന്ന ആഗ്രഹം തന്നിട്ടേ ഇതുപോലുള്ള സ്ഥലങ്ങളിൽ നിന്നും നമുക്ക് മടങ്ങാനാകൂ. അതുകൊണ്ടു തന്നെയാണ് വീണ്ടും വീണ്ടും ഒരിക്കല്‍ കണ്ട കുന്നുകള്‍ കയറുവാന്‍ ദൂരദേശങ്ങളില്‍ നിന്നുപോലും സഞ്ചാരികള്‍ എത്തുന്നത്. ഇന്ത്യയിലെ ഹില്‍ സ്റ്റേഷനുകള്‍ സഞ്ചാരികള്‍ക്കിടയില്‍ എന്നും പ്രസിദ്ധമാണ്.
ശൈത്യകാലത്ത് യാത്ര ചെയ്യാൻ പറ്റിയ ഹിൽ സ്റ്റേഷനുകളെ കുറിച്ചറിയാം.ഹില്‍ സ്റ്റേഷനുകളിലേക്ക് യാത്ര പ്ലാന്‍ ചെയ്യുമ്ബോള്‍ തന്നെ ആദ്യം മനസ്സിലെത്തുന്ന ഇടങ്ങളിലൊന്നാണ് മണാലി. എല്ലാം ഉള്‍ക്കൊള്ളുന്ന പ്രകൃതി സൗന്ദര്യത്തിന്റെ ഒന്നാന്തരം പാക്കേജാണ് മണാലി സന്ദര്‍ശകര്‍ക്കായി നല്‍കുന്നത്. മഞ്ഞുപെയ്യുന്നതും കുന്നുകളും എല്ലാം ഇവിടുത്തെ കാഴ്ചകളില്‍ വിസ്മയം സൃഷ്ടിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 6796 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മണാലിയില്‍ ഹിംലയന് എക്സ്ട്രീം സെന്റര്‍ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രശസ്തമായ സ്നോ റിസോര്‍ട്ട് ഉണ്ട്; സ്കീയിംഗ്, സ്നോബോര്‍ഡിംഗ്, ഐസ് സ്കേറ്റിംഗ് എന്നിവ പോലുള്ള ഏറ്റവും ആകര്‍ഷകമായ മഞ്ഞ് പ്രവര്‍ത്തനങ്ങള്‍ ഇവിടെ ആസ്വദിച്ച് പങ്കെടുക്കുവാന്‍ സാധിക്കും. സാഹസികരാണ് ഇവിടുത്തെ പ്രധാന സന്ദര്‍ശകര്‍.
കൂർഗ്
ശൈത്യകാലത്ത് പച്ചപ്പ് നിറഞ്ഞ പരവതാനിയായി മാറുന്ന അപൂര്‍വ്വ സ്ഥിതി വിശേഷമുള്ള ഇടമാണ് കര്‍ണ്ണാടകയിലെ കൂര്‍ഗ്. ഇന്ത്യയിലെ സ്വിറ്റ്സര്‍ലാന്‍ഡ് എന്നാണിവിടം അറിയപ്പെടുന്നത്. കാപ്പിത്തോട്ടങ്ങളും തേയില തോട്ടങ്ങളും പിന്നെ ഇടയ്ക്ക് ഓറഞ്ച് കൃഷിയും ഇവിടെ കാണാം. കാടകങ്ങള്ക്കുള്ളിലെ വെള്ളച്ചാട്ടങ്ങളും പ്രകൃതിഭംഗി നിറഞ്ഞ ട്രക്കിങ്ങ് റൂട്ടുകളും ഇവിടുത്തെ ആകര്‍ഷണമാണ്.
സീറോ വാലി
അപാതമി ഗോത്രക്കാർ താമസിക്കുന്ന ഇടമായ റോസ് വാലി സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സീറോ, വടക്കുകിഴക്കന്‍ മേഖലയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ്. സമൃദ്ധമായ തോട്ടങ്ങളും, കുന്നുകളും ശാന്തമായ തടാകങ്ങളും, ഇന്ത്യയിലുടനീളമുള്ള ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
മൗണ്ട് അബു
രാജസ്ഥാന്റെ ഏക ഹില്‍ സ്റ്റേഷനായതിനാല്‍ ഇവിടുത്തെ ശൈത്യകാല തലസ്ഥാനം എന്നാണ് മൗണ്ട് അബു അറിയപ്പെടുന്നത്. ദില്‍വാര ജൈനക്ഷേത്രങ്ങള്‍ക്ക് പേരുകേട്ടതാണ് മൗണ്ട് അബു.ഗുജറാത്തിന്റെ അതിര്‍ത്തിയില്‍, രാജസ്ഥാനി, ഗുജറാത്തി കൈത്തറികള്‍, പുരാവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവയാണ് ഈ പ്രദേശം സഞ്ചാരികള്‍ക്ക് നല്കുന്ന സന്തോഷങ്ങള്‍.