തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസാണ് (48) മരിച്ചത്. രാജ്ഭവനിലെ ക്വാർട്ടേഴിസിലാണ് തേജസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് തേജസ് തൂങ്ങിമരിച്ചത് എന്നാണ് പൊലീസിന്റെ അനുമാനം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് എന്ന് കരുതുന്ന ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിനാരും ഉത്തരവാദിയല്ല എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.
കുടുംബപ്രശ്‌നങ്ങളോ എന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളോ ആണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ടൂറിസം ഡിപ്പാർട്ടിമെന്റിൽ നിന്നാണ് ഗവർണർക്ക് തേജസിനെ ഡ്രൈവറായി അനുവദിച്ചത്. കുറച്ച് നാളുകളായി ഗവർണറുടെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.