തിരുവനന്തപുരം: 50 ആശുപത്രികള്‍ കൂടി ഇ-ഹെല്‍ത്ത് പദ്ധതിയിലേക്ക്. തിരുവനന്തപുരം 11, കൊല്ലം 4, പത്തനംതിട്ട 4, തൃശൂര്‍ 5, പാലക്കാട് 11, മലപ്പുറം 11, കണ്ണൂര്‍ 4 എന്നിങ്ങനെയാണ് ഇ-ഹെല്‍ത്ത് സംവിധാനം.
വ്യക്തിക്ക് ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോർഡെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിവരസാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ആശുപത്രി സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് ഇ-ഹെല്‍ത്ത് സംവിധാനം നടപ്പാക്കുന്നത്.
ഒ.പിയിലെത്തി ചികിത്സ നടപടി പൂര്‍ത്തിയാക്കി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനവും ഒറ്റ കുടക്കീഴില് ഓണ്‍ലൈന്‍ വഴിയാവും. നിലവില്‍ 300ലധികം ആശുപത്രികളില്‍ ഈ-ഹെല്‍ത്ത് സംവിധാനമുണ്ട്. 150ഓളം ആശുപത്രികള്‍ ഇ-ഹെല്‍ത്ത് പദ്ധതി ആരംഭിക്കുന്നതിന് സജ്ജമായിട്ടുമുണ്ട്.
ഇതില്‍ ഉള്‍പ്പെടുന്ന 50 ആശുപത്രികളാണ് ഇ-ഹെല്‍ത്തിലേക്ക് മാറുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 22ന് നടക്കും. ബ്ലോക്ക്ചെയിന്‍ അധിഷ്ഠിത വാക്സിന് കവറേജ് അനാലിസിസ് സംവിധാനവും തയാറായിട്ടുണ്ട്.